ഫുട്ബോൾ താരങ്ങൾ നിർബന്ധമായും ശമ്പളത്തിന്റെ ഒരു വിഹിതം നൽകണം എന്ന് ബ്രിട്ടീഷ് ഗവൺമെന്റ് അറിയിച്ചു. ഹെൽത്ത് സെക്രട്ടറി ആയ മാറ്റ് ഹാങ്കോക് ആണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പ്രീമിയർ ലീഗ് ക്ലബുകളും താരങ്ങളും തമ്മിൽ കുറച്ചു ദിവസമായി ശമ്പളം കുറക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ട് എങ്കിലും ഇതുവരെ തീരുമാനം ഒന്നും ആയിട്ടില്ല.
ഈ അവസരത്തിലാണ് ഹെൽത്ത് സെക്രട്ടറി തന്നെ ഈ ആവശ്യവുമായി രംഗത്തു വന്നിരിക്കുന്നത്. നേരത്തെ ടോട്ടൻഹാം ക്ലബ് അവരുടെ ക്ലബിലെ താരങ്ങളുടെ ശമ്പളം കുറക്കാതെ മറ്റു തൊഴിലാളികളുടെ വേതനം കുറയ്ക്കാൻ തീരുമാനിച്ച വലിയ വിവാദമായിരുന്നു. സ്പെയിനിലും ഇറ്റലിയിലും തൊഴിലാളികൾക്ക് വേതനം നൽകാനായി താരങ്ങൾ ശമ്പളം വിട്ടു നൽകുമ്പോഴാണ് ഇംഗ്ലണ്ടിൽ ഈ അവസ്ഥ.