താന്‍ നേരിട്ടതില്‍ ഏറ്റവും പ്രയാസമേറിയ ബൗളര്‍ റഷീദ് ഖാനെന്ന് വെളിപ്പെടുത്തി ക്രുണാല്‍ പാണ്ഡ്യ

റഷീദ് ഖാനാണ് താന്‍ നേരിട്ടതില്‍ ഏറ്റവും പ്രയാസമേറിയ ബൗളറെന്ന് വെളിപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് താരവും ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സഹോദരനുമായ ക്രുണാല്‍ പാണ്ഡ്യ. ട്വിറ്റില്‍ ഒരു ചോദ്യോത്തരവേളയില്‍ ഒരു ആരാധകന്റെ ട്വീറ്റിന് മറുപടിയായാണ് ക്രുണാല്‍ ഇത് വെളിപ്പെടുത്തിയത്.

അഫ്ഗാനിസ്ഥാന്റെ അന്താരാഷ്ട്ര താരത്തിനെതിരെ പലവട്ടം ഐപിഎലില്‍ ക്രുണാല്‍ കളിച്ചിട്ടുള്ളതാണ്. 21 വയസ്സ് മാത്രമുള്ള അഫ്ഗാനിസ്ഥാന്‍ ലെഗ് സ്പിന്നര്‍ 2017 സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ നെടുംതൂണാണെങ്കില്‍ ക്രുണാല്‍ മുംബൈ ഇന്ത്യന്‍സ് നിരയില്‍ 2016 മുതല്‍ സ്ഥിരം സാന്നിദ്ധ്യമാണ്.