പ്രീമിയർ ലീഗിൽ കൊറോണ ടെസ്റ്റിൽ 5 പേർ പോസിറ്റീവ്

Skysports Premier League Coronavirus 5007095
- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടത്തിയ കൊറോണ പരിശോധനയിൽ അഞ്ചു പേർക്ക് പോസിറ്റീവ് ആയി. പ്രീമിയർ ലീഗിൽ സീസണിലെ അഞ്ചാം റൗണ്ട് മത്സരങ്ങൾക്ക് മുമ്പായി ഇന്നലെ താരങ്ങളും ഒഫീഷ്യൽസും സ്റ്റാഫുകളുമായി 1128 പേർക്കാണ് കൊറോണ പരിശോധന പൂർത്തിയാക്കിയത്‌‌. ഇതിൽ ആണ് അഞ്ചു പോസിറ്റീവ് കേസുകൾ വന്നത്. കഴിഞ്ഞ ആഴ്ചത്തെ ടെസ്റ്റിൽ ഒമ്പത് കൊറോണ പോസിറ്റീവ് ഉണ്ടായിരുന്നു.

താരങ്ങളുടെ പേരു വിവരങ്ങൾ പ്രീമിയർ ലീഗ് അധികൃതർ വ്യക്തമാക്കിയിട്ടില്ല. കൊറോണ സ്ഥിരീകരിച്ച താരങ്ങൾക്ക് ഒന്നും ലക്ഷണം ഉണ്ടായിരുന്നില്ല. പോസിറ്റീവ് ആയവർ 10 ദിവസം ഐസൊലേഷനിൽ കഴിയും. എല്ലാം
റൗണ്ട് മത്സരങ്ങൾക്ക് മുമ്പായും പ്രീമിയർ ലീഗിൽ ഇതുപോലെ കൊറോണ പരിശോധന ഉണ്ടാകും.

Advertisement