വനിത ടി20 ചലഞ്ചില്‍ തിരഞ്ഞെടുക്കപ്പെട്ടത് അപ്രതീക്ഷിതം – സല്‍മ ഖാത്തുന്‍

Salmakhatun
- Advertisement -

തന്നെ വനിത ടി20 ചലഞ്ചില്‍ തിരഞ്ഞെടുത്തത് തീര്‍ത്തും അപ്രതീക്ഷിതം എന്ന് പറഞ്ഞ് ബംഗ്ലാദേശ് ടി20 നായിക സല്‍മ ഖാത്തുന്‍. കഴിഞ്ഞ ഞായറാഴ്ചയാണ് ബിസിസിഐ ടൂര്‍ണ്ണമെന്റിന്റെ ഷെഡ്യൂള്‍ പുറത്ത് വിട്ടത്. മൂന്ന് ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്. സൂപ്പര്‍നോവാസ്, ട്രെയില്‍ബ്ലേസേഴ്സ്, വെലോസിറ്റി എന്നിവയാണ് ടീമുകള്‍.

ബംഗ്ലാദേശില്‍ നിന്ന് രണ്ട് താരങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ജഹനാര ആലം വെലോസിറ്റിക്ക് വേണ്ടി കളിക്കുമ്പോള്‍ സല്‍മ ഖാത്തുന്‍ ട്രെയില്‍ബ്ലേസേഴ്സിന് വേണ്ടി കളിക്കും. ജഹനാര ഇതിന് മുമ്പ് ടൂര്‍ണ്ണമെന്റില്‍ കളിക്കുവാന്‍ അവസരം ലഭിച്ച താരമാണ്, അതേ സമയം സല്‍മയ്ക്ക് ഇത് ആദ്യാവസരമാണ്.

ബംഗ്ലാദേശ് വനിത വിംഗ് മാനേജര്‍ തൗഹിദ് ആണ് തന്നോട് ഇക്കാര്യം അറിയിച്ചതെന്നും രണ്ടാഴ്ച മുമ്പ് അദ്ദേഹം തന്നോട് ഈ വിവരം പറഞ്ഞിരുന്നുവെന്നും അത് തനിക്ക് വളരെ ആശ്ചര്യം ഉണ്ടാക്കിയെന്നും സല്‍മ വ്യക്തമാക്കി. തന്റെ പരിചയസമ്പത്ത് പരിഗണിച്ചാവും തന്നെ ബിസിസിഐ തിരഞ്ഞെടുത്തതെന്നും സല്‍മ അഭിപ്രായപ്പെട്ടു.

Advertisement