കിരീടം സംരക്ഷിക്കാൻ സിറ്റി ഇന്നിറങ്ങും

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നിലനിർത്താനുള്ള.മാഞ്ചസ്റ്റർ സിറ്റിയുടെ പോരാട്ടം ഇന്ന് തുടങ്ങും. ലണ്ടനിൽ വെസ്റ്റ് ഹാമിനെതിരെ എവേ മത്സരമാണ് ചാംപ്യന്മാർക്ക്. ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 5 നാണ് മത്സരം കിക്കോഫ്.

വെസ്റ്റ് ഹാമിനെതിരെ സമീപകാലത്ത് മികച്ച റെക്കോർഡ് ആണ് സിറ്റിക്ക് ഉള്ളത്. ലണ്ടൻ സ്റ്റേഡിയത്തിലെ അവസാന 4 മത്സരങ്ങളിൽ 17 ഗോളുകളാണ് സിറ്റി അടിച്ചു കൂട്ടിയത്. വെസ്റ്റ് ഹാം ആക്രമണത്തിലേക്ക് പുതുതായി എത്തിയ ഹാലെർ, പാബ്ലോ ഫോർണൽസ് എന്നിവർ ഇന്ന് അരങ്ങേറ്റം കുറിച്ചേക്കും. പരിക്കേറ്റ ക്യാപ്റ്റൻ നോബിൾ ഇല്ലാതെയാവും ഹാമ്മേഴ്‌സ് ഇന്നിറങ്ങുക. കൂടാതെ റീഡും കളിക്കാൻ സാധ്യതയില്ല.

സിറ്റി നിരയിൽ സാനെക്ക് പകരം മഹ്‌റസ് ഇടം നേടിയേക്കും. കാൻസലോ ഇന്ന് അരങ്ങേറ്റം നടത്താൻ സാധ്യതയില്ല. റൈറ്റ് ബാക്കിൽ വാൾക്കർ തന്നെയാകും. മധ്യനിരയിൽ റോഡ്രി അരങ്ങേറ്റം കുറിച്ചേക്കും.