ഇന്ത്യയ്ക്കെതിരെ വിന്‍ഡീസ് ടീമില്‍ ഇടം പിടിച്ച് റഖീം കോണ്‍വാല്‍

- Advertisement -

ഇന്ത്യയ്ക്കെതിരെയുള്ള രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇടം പിടിച്ച് ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ റഖീം കോണ്‍വാല്‍. ഓഗസ്റ്റ് 22നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. വിന്‍ഡീസ് എ ടീമിന് വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തി വരികയായിരുന്നു കോണ്‍വാല്‍ തന്റെ ഫസ്റ്റ് ക്ലാസ്സ് അരങ്ങേറ്റം അഞ്ച് വര്‍ഷം മുമ്പ് നടത്തിയത് മുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്തി വരികയായിരുന്നു.

ടീമിനെ ജേസണ്‍ ഹോള്‍ഡര്‍ നയിക്കും. ഇന്ത്യയുടെയും വിന്‍ഡീസിന്റെയും ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ പരമ്പര കൂടിയാണിത്. പതിമൂന്നംഗ ടെസ്റ്റ് സ്ക്വാഡിനെയാണ് വിന്‍ഡീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

സ്ക്വാഡ്: ജേസണ്‍ ഹോള്‍‍ഡര്‍, ക്രെയിഗ് ബ്രാത്‍വൈറ്റ്, ഡാരെന്‍ ബ്രാവോ, ഷംറാഹ് ബ്രൂക്ക്സ്, ജോണ്‍ കാംപെല്‍, റോഷ്ടണ്‍ ചേസ്, റഖീം കോണ്‍വാല്‍, ഷെയിന്‍ ഡോവ്റിച്ച്, ഷാനണ്‍ ഗബ്രിയേല്‍, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ഷായി ഹോപ്, കീമോ പോള്‍, കെമര്‍ റോച്ച്

Advertisement