അതുഗ്രൻ ഗോളുകൾ പിറന്ന ത്രില്ലർ, ജയം പിടിച്ചെടുത്തു ആഴ്‌സണൽ ടോപ് ഫോറിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആവേശകരമായ മത്സരത്തിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന വാട്ഫോർഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു ആഴ്‌സണൽ. അതിമനോഹരമായ നാലു ഗോളുകൾ അടക്കം അഞ്ചു ഗോളുകൾ ആണ് മത്സരത്തിൽ പിറന്നത്. മത്സരത്തിൽ തുടക്കത്തിൽ തന്നെ വാട്ഫോർഡ് മികച്ച മുന്നേറ്റങ്ങൾ നടത്തുന്നത് ആണ് കാണാൻ ആയത്. 17 മത്തെ സെക്കന്റിൽ തന്നെ ഡെന്നിസ് ഗോൾ നേടിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. തുടർന്ന് ആധിപത്യം നേടിയ ആഴ്‌സണൽ അഞ്ചാം മിനിറ്റിൽ തന്നെ മത്സരത്തിൽ മുന്നിലെത്തി. മനോഹരമായ ഒരു ടീം ഗോൾ ആയിരുന്നു ഇത്. സാക്കയും ഒഡഗാർഡും സെഡറിക്കും ചേർന്നു നടത്തിയ നീക്കത്തിന് ഒടുവിൽ സാക്കയുടെ പാസിൽ നിന്ന് ഒഡഗാഡിന്റെ മനോഹരമായ ഷോട്ട് ആഴ്‌സണലിന് ആദ്യ ഗോൾ സമ്മാനിച്ചു. ഗോൾ വഴങ്ങിയ ശേഷം വാട്ഫോർഡ് കൂടുതൽ ഉണർന്നു കളിച്ചു. 11 മത്തെ മിനിറ്റിൽ കുകോ ഫെർമിനോയുടെ ക്രോസിൽ നിന്ന് അതുഗ്രൻ ഓവർ ഹെഡ് കിക്കിലൂടെ കുകോ ഹെർണാണ്ടസ് ആതിഥേയർക്ക് സമനില സമ്മാനിച്ചു.

Img 20220306 Wa0372

20220306 214748

Img 20220306 Wa0423

തുടർന്ന് ആഴ്‌സണൽ ആധിപത്യം ആണ് മത്സരത്തിൽ കാണാൻ ആയത്. 30 മത്തെ മിനിറ്റിൽ അലക്‌സാണ്ടർ ലാകസെറ്റയും ആയി പാസുകൾ പരസ്പരം കൊടുത്ത് മാറിയ സാക്ക അതുഗ്രൻ അടിയിലൂടെ ആഴ്‌സണലിനെ വീണ്ടും മുന്നിലെത്തിച്ചു. മനോഹരമായ പാസ് ആയിരുന്നു ലാകസെറ്റ സാക്കക്ക് നൽകിയത്. രണ്ടാം പകുതി തുടങ്ങി അധികം ആവുന്നതിനു മുമ്പ് തന്നെ ആഴ്‌സണൽ തങ്ങളുടെ മൂന്നാം ഗോളും നേടി. സാക്കയുടെ മികച്ച നീക്കത്തിന് പിറകെ ലാകസെറ്റ നൽകിയ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് മികച്ച ഗോളിലൂടെ ഗബ്രിയേൽ മാർട്ടിനെല്ലി ആണ് ആഴ്‌സണലിന്റെ മൂന്നാം ഗോൾ നേടിയത്. മത്സരത്തിൽ തുടർന്നും ആഴ്‌സണൽ മികച്ച അവസരങ്ങൾ തുറന്നെങ്കിലും ഗോളുകൾ മാത്രം പിറന്നില്ല. ഇടക്ക് പകരക്കാനായി ഇറങ്ങിയ എങ്കിതയുടെ ഷോട്ട് പോസ്റ്റിൽ ഇടിച്ചും മടങ്ങി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ശാക്ക പന്ത് കൈവിട്ട അവസരം മുതലെടുത്ത് വാട്ഫോർഡ് ഒരു ഗോൾ തിരിച്ചടിച്ചു. കുകോ ഹെർണാണ്ടസിന്റെ പാസിൽ നിന്നു മൂസോ സിസോക്ക ആണ് അവർക്ക് ഗോൾ നേടി നൽകിയത്. അവസാനം ഗോൾ വഴങ്ങിയെങ്കിലും ജയം പിടിച്ചെടുത്ത ആഴ്‌സണൽ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പിന്തള്ളി നാലാം സ്ഥാനത്ത് എത്തി. ലീഗിൽ ആഴ്‌സണലിന്റെ തുടർച്ചയായ നാലാം ജയം കൂടിയാണ് ഇത്.