കേരള പ്രീമിയർ ലീഗ്, വിക്ടർ സീസറിന് നാലു ഗോളുകൾ, കേരള യുണൈറ്റഡിന് വലിയ വിജയം

Newsroom

കേരള പ്രീമിയർ ലീഗിൽ കേരള യുണൈറ്റഡിന് വലിയ വിജയം. ഇന്ന് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എം എ കോളേജിനെ നേരിട്ട കേരള യുണൈറ്റഡ് എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് നേടിയത്. നാലു ഗോളുകളും വിക്ടർ സീസർ ആണ് സ്കോർ ചെയ്തത്. താരം തന്നെ മാൻ ഓഫ് ദി മാച്ചു ആയി. ഇന്ന് 33, 47, 50, 70 മിനുട്ടുകളിൽ ആണ് വിക്ടർ ഗോളുകൾ നേടിയത്‌‌.20220306 222527

വിജയത്തോടെ ഗ്രൂപ്പ് ബിയിൽ 7 മത്സരങ്ങളിൽ 16 പോയിന്റുമായി കേരള യുണൈറ്റഡ് ഗ്രൂപ്പ് ബിയിൽ ഒന്നാമത് നിൽക്കുകയാണ്. എം എ കോളേജ് പത്താം സ്ഥാനത്താണ്.