യുവ ഫ്രഞ്ച് പ്രതിരോധ താരം വില്യം സാലിബക്ക് പുതിയ കരാർ നൽകാൻ ഒരുങ്ങി ആഴ്‌സണൽ. ടീമിൽ എത്തി രണ്ടു വർഷത്തിന് മേലെ ആയെങ്കിലും ആഴ്‌സണലിന്റെ സീനിയർ ആയി ഇത് വരെ സാലിബ അരങ്ങേറ്റം കുറിച്ചിട്ടില്ല. കഴിഞ്ഞ സീസണുകളിൽ ലോണിൽ പോയ താരം തന്റെ കഴിവ് തെളിയിക്കുക ആയിരുന്നു. കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ക്ലബ് മാഴ്‌സയിൽ ലോണിൽ പോയ സാലിബ പ്രകടന മികവ് കൊണ്ടു ഫ്രഞ്ച് ദേശീയ ടീമിലും സ്ഥാനം പിടിച്ചിരുന്നു.
നിലവിൽ താരത്തെ വീണ്ടും ലോണിൽ അയക്കാനോ വിൽക്കാനോ ആഴ്‌സണൽ ഒരുക്കം അല്ല എന്നാണ് സൂചനകൾ. പരിശീലകൻ മൈക്കിൾ ആർട്ടറ്റെയും ആഴ്‌സണൽ ബോർഡും താരം ആഴ്‌സണലിൽ അവിഭാജ്യ ഘടകം ആവും എന്നാണ് പ്രതീക്ഷിക്കുന്നത്. മാഴ്‌സയുടെ 26 മില്യൺ യൂറോയുടെ ശ്രമം നിരസിച്ച ആഴ്‌സണൽ താരത്തിന് ആയി വലിയ വല്ല ഓഫറും വന്നാൽ മാത്രമെ പരിഗണിക്കാൻ പോലും സാധ്യതയുള്ളൂ. ഇതിനിടയിൽ ആഴ്‌സണലും ആയി 2 കൊല്ലത്തെ പുതിയ കരാറിൽ ഒപ്പ് വക്കാൻ സാലിബ ഒരുക്കം ആണ് എന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.