പ്രീമിയർ ലീഗ് അനിശ്ചിത കാലത്തേക്ക് ഇല്ല

പ്രീമിയർ ലീഗ് മെയ് മാസത്തിലും പുനരാരംഭിക്കാൻ ആകില്ല എന്ന് ഇംഗ്ലീഷ് എഫ് എ പറഞ്ഞു. തൽക്കാലം ഇംഗ്ലീഷ് പ്രീമിയർ ലീഗ് അനിശ്ചിത കാലത്തേക്ക് നിർത്തുകയാണെന്ന് പ്രത്യേക കുറിപ്പിലൂടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് അധികൃതർ അറിയിച്ചു. ഇംഗ്ലണ്ടിലെ വനിതാ സൂപ്പർ ലീഗ് ഫുട്ബോളും അനിശ്ചിത കാലത്തേക്ക് ഉണ്ടാകില്ല.

നേരത്തെ മെയ് മാസത്തോടെ കളി പുനരാരംഭിക്കാൻ ആകും എന്നാണ് എഫ് എ കരുതിയത്. എന്നാൽ കൊറോണ ഭീതി കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ അങ്ങനെ ഒരു പ്രത്യേക സമയം പറയാൻ പറ്റാത്ത അവസ്ഥയിലാണ് ഇംഗ്ലീഷ് എഫ് എ. എന്നാൽ ഏതു വിധത്തിലും സീസൺ പൂർത്തിയാക്കാൻ ആണ് പ്രീമിയർ ലീഗ് അധികൃതരുടെ ലക്ഷ്യം. ആരോഗ്യ രംഗം ശാന്തമായാൽ കളി പുനരാഭിച്ച് ലീഗ് പൂർത്തിയാക്കുക ആകും ലീഗിന്റെ പദ്ധതി.

Previous articleസോഷ്യൽ ഡിസ്റ്റൻസിംഗ് പാലിച്ച് പരിശീലനം തുടങ്ങി ഷാൽകെ
Next articleജീസുസിനെ വേണം, പകരം കോസ്റ്റയെ നൽകാൻ ഒരുങ്ങി യുവന്റസ്