ജീസുസിനെ വേണം, പകരം കോസ്റ്റയെ നൽകാൻ ഒരുങ്ങി യുവന്റസ്

- Advertisement -

അറ്റാക്കിംഗ് നിര ശക്തമാക്കാൻ ശ്രമിക്കുന്ന യുവന്റസ് ബ്രസീലിയൻ യുവ സ്ട്രൈക്കർ ആയ ഗബ്രിയേൽ ജീസുസിലാണ് കണ്ണ് വെച്ചിരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ താരമായ ജീസുസിനെ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കാൻ ആണ് യുവന്റസിന്റെ ശ്രമം. ഹിഗ്വയിന് പകരക്കാരനായി നമ്പർ 9 റോളിലാകും ജീസുസിനെ യുവന്റസ് പരിഗണിക്കുന്നത്.

മാഞ്ചസ്റ്റർ സിറ്റിയിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ജീസുസിനെ പെപ് ഗ്വാർഡിയോള വിട്ടു നൽകുമോ എന്നത് സംശയമാണ്. ജീസുസിന് വേണ്ടി യുവന്റസ് ആരാധകരുടെ പ്രിയ താരമായ ഡഗ്ലസ് കോസ്റ്റയെ പകരം നൽകാൻ വരെ യുവന്റസ് ഒരുക്കമാണ്. മികച്ച താരമാണെങ്കിലും കോസ്റ്റയുടെ നിരന്തരമായ പരിക്ക് താരത്തെ ക്ലബിൽ നിന്ന് അകറ്റുകയാണ്.

Advertisement