“ഒരിക്കലും മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിക്കില്ല” – ഗ്വാർഡിയോള

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിനെ താൻ ഒരിക്കലും പരിശീലിപ്പിക്കില്ല എന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പെപ് ഗ്വാർഡിയോള. ഇന്ന് മാഞ്ചസ്റ്റർ ഡെർബിക്ക് മുന്നോടിയായിട്ടാണ് പെപ് താൻ ഒരിക്കലും സിറ്റിയുടെ എതിരാളികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിക്കുക ഇല്ല എന്ന് വ്യക്തമാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിക്കുക മാത്രമേ വഴിയുള്ളൂ എന്നായാൽ താൻ മാൽഡീവ്സിലേക്ക് അവധി ആഘോഷിക്കാൻ പോകുമെന്നും എന്നാലും യുണൈറ്റഡിൽ പോകില്ല എന്നും പെപ് പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റിയുടെ ചിരവൈരികളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. താൻ സിറ്റിയുടെ എതിരാളികളായ യുണൈറ്റഡിനെ മാത്രമല്ല ബാഴ്സലോണയുടെ എതിരാളികളായ റയൽ മാഡ്രിഡിനെയും പരിശീലിപ്പിക്കില്ല എന്നും ഗ്വാർഡിയോള പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ മോശം അവസ്ഥയിൽ ആണെന്നും എന്നാൽ ഈ ക്ലബ് തിരികെ വരും എന്നും ഗ്വാർഡിയോള പറഞ്ഞു.