ഇന്ന് ലീഗ് കപ്പ് സെമിയിൽ മാഞ്ചസ്റ്റർ ഡെർബി!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സീസണിലെ രണ്ടാം മാഞ്ചസ്റ്റർ ഡെർബിക്ക് ഇന്ന് ഓൾഡ്ട്രാഫോർഡ് വേദിയാകും. ലീഗ് കപ്പ് സെമി ഫൈനലിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ഏറ്റുമുട്ടുന്നത്. ലീഗ് കപ്പ് സെമിയിലെ ആദ്യ പാദ മത്സരമാണ് ഇത്. സീസണിൽ നേരത്തെ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ ടീമുകൾ ഏറ്റുമുട്ടിയിരുന്നു. അന്ന് സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരുന്നു വിജയിച്ചത്.

ഇന്ന് പരിക്ക് കാരണം ബുദ്ധിമുട്ടുന്ന ടീമുമായി യുണൈറ്റഡ് ഇറങ്ങുന്നത്. മഗ്വയർ, പോഗ്ബ, മാർഷ്യൽ, ഷോ തുടങ്ങി ടീമിലെ പ്രമുഖർ ഒന്നും ഇന്ന് സിറ്റിക്ക് എതിരെ ഇറങ്ങില്ല. വളരെ മോശം ഫോമിൽ ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് സിറ്റിക്ക് എതിരെ പിടിച്ചു നിൽക്കാൻ ആയില്ലെങ്കിൽ ഒലെയുടെ ജോലി തന്നെ തെറിച്ചേക്കും. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുന്നത്.