ഗ്വാർഡിയോളയെ യുവന്റസിന് കിട്ടില്ല എന്ന് മാഞ്ചസ്റ്റർ സിറ്റി

അല്ലെഗ്രി പോയ ഒഴിവിലേക്ക് പെപ് ഗ്വാർഡിയോള വരുമെന്ന യുവന്റസ് ആരാധകരുടെ പ്രതീക്ഷയ്ക്ക് തിരിച്ചടി. ഗ്വാർഡിയോള യുവന്റസിലേക്ക് പോകുന്ന വാർത്തകൾ മാഞ്ചസ്റ്റർ സിറ്റി ബോർഡ് തള്ളി. മാഞ്ചസ്റ്റർ സിറ്റി ബോർഡ് അംഗം ആൽബർട്ടോ ഗലാസിയാണ് പെപ് ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ തെറ്റാണെന്ന് പറഞ്ഞത്.

മാഞ്ചസ്റ്റർ സിറ്റി ഈ സീസണിൽ പെപിനു കീഴിൽ മൂന്നു കിരീടങ്ങൾ നേടിയിരുന്നു. മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ കോച്ചാണെന്നും പെപ് സിറ്റിയിൽ തുടരാൻ ആണ് ആഗ്രഹം എന്നും ഗലാസി പറഞ്ഞു. മാധ്യമങ്ങൾ എന്തിനാണ് ഇങ്ങനെ അഭ്യൂഹങ്ങൾ പടച്ചു വിടുന്നത് എന്നറിയില്ല എന്നും ഗലാസി പറഞ്ഞു. യുവന്റസ് ആരാധകർ ക്ഷമിക്കണം എന്നും അവർ വേറെ ഏതെങ്കിലും പരിശീലകനെ കണ്ടെത്തിയേ പറ്റൂ എന്നും ഗലാസി പറഞ്ഞു.