പ്രതിഷേധം വേറെ ലെവലാക്കി ആരാധകർ, റോമ പ്രസിഡന്റിന് അമേരിക്കയിലും രക്ഷയില്ല

ഡാനിയേൽ ഡി റോസിയുടെ ട്രാൻസ്ഫർ വിവാദങ്ങൾ തുടരുന്നു. ഡി റോസിയുടെ ക്ലബ്ബ് വിടലിനു പിന്നിൽ റോമ പ്രസിഡണ്ട് ജെയിംസ് പാലോട്ടയാണെന്ന് വാർത്തകൾ പ്രചരിച്ചതിനു പിന്നാലെ റോമ ആരാധകർ പ്രതിഷേധമുയർത്താൻ തുടങ്ങിയിരുന്നു. റോമ നഗരത്തിന്റെ പല കോണുകളിലും പ്രതിഷേധ ബാനറുകൾ ഉയർന്നു. റോമയുടെ ട്രെയിനിങ് ഗ്രൗണ്ടിൽ പ്രതിഷേധിച്ച ആരാധകരെ ശാന്തരാക്കാൻ ഡി റോസിയും പരിശീലകൻ റാനിയേരിയും ചർച്ച നടത്തേണ്ടി വന്നു.

ഇറ്റലിക്ക് പുറമെ ഇംഗ്ലണ്ട്, സ്വിറ്റ്സർലാന്റ്, ജർമ്മനി, അമേരിക്ക എന്നിവിടെങ്ങളിലും പ്രതിഷധമുയർന്നു. ബോസ്റ്റണിൽ പാലോട്ടയുടെ സഹോദരിമാർ നടത്തുന്ന റെസ്റ്റോറന്റിനെതിരെയും ഫേസ്‌ബുക്കിൽ റോമ ആരാധകർ പ്രതിഷേധമുയർത്തിയത്. ബോസ്റ്റണിലെ പല ഫെസ്ബൂക് പേജുകളിലായി ആയിരക്കണക്കിന് കമന്റകളാണ് ഡി റോസിക്ക് അനുകൂലമായി പ്രവഹിക്കുന്നത്. പ്രതിഷേധത്തെ വേറെ ലെവലിലേക്ക് എത്തിക്കുകയാണ് റോമ ആരാധകർ ചെയ്തത്.