മാഞ്ചസ്റ്റർ സിറ്റിയുടെ കരുത്ത് അടുത്ത സീസണിൽ വർധിക്കും

- Advertisement -

മാഞ്ചസ്റ്റർ സിറ്റിയുടെ പ്രീമിയർ ലീഗിലെ വൈരികൾക്ക് മുന്നറിയിപ്പ് നൽകി പെപ് ഗ്വാർഡിയോള. മാഞ്ചസ്റ്റർ സിറ്റിക്ക് അടുത്ത സീസണിൽ ഇതിനേക്കാൾ കൂടുതൽ കരുത്തുണ്ടാകും എന്നും സിറ്റിയെ തടയാൻ ആകില്ല എന്നും ഗ്വാർഡിയോള പറഞ്ഞു. കഴിഞ്ഞ സീസണിൽ 100 പ്രീമിയർ ലീഗ് പോയന്റ് കടന്ന സിറ്റി ഇത്തവണയും 100ന് അടുത്ത് എത്തുന്ന നിലയിലാണ്.

വരുന്ന സീസണിൽ നല്ല താരങ്ങൾ പലരും സിറ്റിയിലേക്ക് എത്തും എന്നുള്ള സൂചന കൂടിയാണിത്. മാഞ്ചസ്റ്റർ സിറ്റിയോട് പൊരുതണമെങ്കിൽ മറ്റു ടീമുകളും അവരുടെ നിലവാരം മെച്ചപ്പെടുത്തണമെന്ന് നേരത്തെ പെപ് പറഞ്ഞിരുന്നു. ഈ സീസണിൽ ലിവർപൂൾ സിറ്റിക്ക് ഒപ്പം എത്തിയത് പോലെ മറ്റു ടീമുകളും എത്തണമെന്നാണ് പെപിന്റെ ആഗ്രഹം. മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ കളിക്കുന്നത് ആസ്വദിക്കുന്നുണ്ട് എന്നും അതുകൊണ്ടാണ് സമ്മർദ്ദങ്ങളില്ലാതെ കളിക്കാൻ ആകുന്നത് എന്നും സിറ്റി പരിശീലകൻ പറഞ്ഞു. ഇന്ന് ബ്രൈറ്റണെ തോൽപ്പിച്ചാൽ മാഞ്ചസ്റ്റർ സിറ്റി ഒരിക്കൽ കൂടെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരാകും.

Advertisement