“ഈ പ്രീമിയർ ലീഗ് കിരീടം ലിവർപൂളും സിറ്റിയും ഒരുപോലെ അർഹിക്കുന്നു” – ഗ്വാർഡിയോള

- Advertisement -

ഇത്തവണത്തെ പ്രീമിയർ ലീഗ് കിരീട പോരാട്ടം അവിസ്മരണീയമാണെന്ന് പെപ് ഗ്വാർഡിയോള. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചതോടെ മാഞ്ചസ്റ്റർ സിറ്റി വീണ്ടും ലിവർപൂളിനെ മറികടന്ന് മുന്നിൽ എത്തിയിരുന്നു. മാഞ്ചസ്റ്റർ സിറ്റിക്ക് 89 പോയന്റും ലിവർപൂളിന് 88 പോയന്റുമാണ് ഉള്ളത്. ഇനി അവശേഷിക്കുന്നത് വെറും 3 മത്സരങ്ങളും. ഇന്നലെ മത്സരശേഷം സംസാരിച്ച ഗ്വാർഡിയോള ഇരു ടീമുകളും കിരീടം നേടണമെന്ന് പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും കിരീടം നേടണം. ഇരുടീമുകളും അർഹിക്കുന്നു. പക്ഷെ ഒരു കിരീടം മാത്രമല്ലേ ഉള്ളൂ. ഗ്വാർഡിയോള പറഞ്ഞു.

ആര് കിരീടം നേടിയാലും രണ്ടാമത്തെ ടീം സങ്കടപ്പെടേണ്ടതില്ല എന്ന് പെപ് പറഞ്ഞു. ഇത്ര എത്തിയിട്ട് കിരീടം നേടി ഇല്ലായെങ്കിൽ കൂടെ വിജയം ആണ്. അത്രയ്ക്ക് മികച്ച പ്രകടനമാണ് ഇരുടീമുകളും നടത്തിയത് പെപ് പറഞ്ഞു. ഇനി തോറ്റാലും ആർക്കും കുറ്റബോധം വേണ്ട. കാരണം എല്ലാവരും അവർക്ക് ആവുന്നത് എല്ലാം ഈ കിരീട പോരാട്ടത്തിനായി നൽകി കഴിഞ്ഞു. പെപ് പറഞ്ഞു.

Advertisement