“ചാമ്പ്യൻസ് ലീഗും വേണ്ട ടോപ് ഫോറും വേണ്ട, ഒന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പോലെ കളിക്കാമോ”

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനത്തിൽ സ്വയം വിമർശനവുമായി ഇംഗ്ലീഷ് യുവതാരം റാഷ്ഫോർഡ്. ഇന്നലെ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ ദയനീയമായ പ്രകടനത്തിന് ശേഷമായിരുന്നു റാഷ്ഫോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പോലെയല്ല കളിക്കുന്നത് എന്ന വിമർശനവുമായി രംഗത്ത് എത്തിയത്. ഇന്നലെ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം സിറ്റി സ്വന്തമാക്കിയിരുന്നു. വളരെ എളുപ്പത്തിൽ ആയിരുന്നു സിറ്റിയുടെ വിജയം.

അവസാന കുറേ കാലമായി ടീം നല്ല രീതിയിൽ അല്ല കളിക്കുന്നത് എന്ന് റാഷ്ഫോർഡ് പറഞ്ഞു. ജനുവരി വരെ കളിച്ച ഫുട്ബോൾ യുണൈറ്റഡിന് ഇപ്പോൾ കളിക്കാൻ ആവാത്തത് എന്ത്കൊണ്ടാണെന്ന് അറിയില്ല എന്ന് റാഷ്ഫോർഡ് പറഞ്ഞു. ഇന്നലെ നടന്നത് വളരെ പ്രധാനപ്പെട്ട മത്സരനായിരുന്നു. അതൊന്നും ഇതുപോലെ എളുപ്പം തോൽക്കേണ്ട മത്സരമല്ല. റാഷ്ഫോർഡ് പറഞ്ഞു‌. ഇപ്പോൾ ആരെയേലും പഴി പറയുക അല്ല വേണ്ടത്. ക്ലബ് ഒരുമിച്ച് നിൽക്കണം എന്നും റാഷ്ഫോർഡ് പറഞ്ഞു.

ചാമ്പ്യൻസ് ലീഗും ടോപ് ഫോറും ഒക്കെ യുണൈറ്റഡ് മറന്ന് ആദ്യം മാഞ്ചസ്റ്റർ യുണൈറ്റഡിനെ പോലെ കളിക്കാൻ തുടങ്ങണം എന്നും റാഷ്ഫോർഡ് കൂട്ടിച്ചേർത്തു .

Advertisement