അവസാന മിനുട്ടിൽ പെനാൾട്ടി കളഞ്ഞ് ന്യൂകാസിൽ

- Advertisement -

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിന് നിരാശ. കാർഡിഫ് സിറ്റിയുമായുള്ള മത്സരത്തിൽ അവസാന മിനുട്ടിൽ പെനാൾട്ടി നഷ്ടപ്പെടുത്തിയതാണ് ന്യൂകാസിലിനെ നിരാശയിലാക്കിയത്. കാർഡിഫിന്റെ ഹോമിൽ നടന്ന മത്സരത്തിൽ അവസാന മുപ്പതു മിനിറ്റോളം 10 പേരുമായി കളിച്ച ന്യൂകാസിലിന് സമനില മികച്ച ഫലം ആണ്. എന്നിരുന്നാലും അവസാന മിനുട്ടിലെ പെനാൾട്ടി റാഫ ബെനിറ്റസിനും ടീമിനും തിരിച്ചടിയായി.

90ആം മിനുട്ടിൽ കെനഡി ആണ് പെനാൾട്ടി നഷ്ടപ്പെടുത്തിയത്. കളി ഗോൾ രഹിതമായാണ് അവസാനിച്ചത്. കളിയിൽ സബ്ബായി ഇറങ്ങിയ ന്യൂകാസിൽ താരം ഹൈഡൻ 66ആം മിനുട്ടിൽ ചുവപ്പും കണ്ട് കളം വിട്ടിരുന്നു. എന്നിട്ടും മികച്ച പ്രകടനം നടത്താൻ ന്യൂകാസിലിനായി. ലീഗിലെ ആദ്യ മത്സരത്തിൽ കഴിഞ്ഞ ആഴ്ച ന്യൂകാസിൽ ടോട്ടൻഹാമിനോട് പരാജയപ്പെട്ടിരുന്നു.

Advertisement