ക്രിസ്റ്റിയാനോയുടെ അരങ്ങേറ്റം, സീരി എ സീസണിനിന്നാരംഭം

- Advertisement -

ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ദിവസമിന്നാണ്. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ സീരി എ അരങ്ങേറ്റം ഇന്ന് നടക്കും. യുവന്റസ് – ചീവോ മത്സരത്തിനോടെ ഈ സീസൺ സീരി എ ആരംഭിക്കുകയായി. യുവന്റസിന്റെ പ്രീസീസൺ മത്സരങ്ങളിൽ പങ്കെടുക്കാതിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് യൂത്ത് ടീമുകളുമായി രണ്ട് സൗഹൃദ മത്സരങ്ങളിൽ ബൂട്ടണിഞ്ഞിരുന്നു. സാധാരണയായി ആരവങ്ങളില്ലാതെ ആരംഭിക്കുന്ന ഇറ്റാലിയൻ ലീഗിന് മാറ്റുകൂട്ടിയത് റൊണാൾഡോയുടെ വരവാണ്. ഇന്ത്യൻ സമയം രാത്രി 9 .30 നാണു യുവന്റസ് ചീവോ മത്സരം.

സീരി എ യിലെ രണ്ടാം മത്സരം കരുത്തരായ നാപോളിയും ലാസിയോയും തമ്മിലാണ്. റോമിലെ സ്റെടിയോ ഒളിമ്പിക്കോയിൽ ആഞ്ചലോട്ടിയുടെ കീഴിൽ നാപോളി ആദ്യ ഇറ്റാലിയൻ മത്സരത്തിനിറങ്ങും. കഴിഞ്ഞ സീസണിൽ മൗറിസിയോ സാരിയുടെ കീഴിൽ ചരിത്രത്തിലാദ്യമായി തൊണ്ണൂറിലധികം പോയന്റും നേടി രണ്ടാം സ്ഥാനത് എത്തിയിരുന്നു. ഇന്ത്യൻ സമയം രാത്രി 12 മണിക്കാണ് നാപോളി യുവന്റസ് പോരാട്ടം.

ഞായറാഴ്ച രാത്രി ചാമ്പ്യൻസ് ലീഗിൽ കരുത്ത് കാണിച്ച റോമാ ടോറീനോയെ നേരിടുന്നത്. പുതുതായി പ്രമോഷൻ ലഭിച്ച പാർമ ഉദിനീസിനെ നേരിടുമ്പോൾ എംപോളി കാഗ്ലിയറിയെയും നേരിടുന്നു. മികച്ച ലൈനപ്പുമായിറങ്ങുന്ന ഇന്റർ മിലാൻ സസുവോളയെയാണ് നേരിടുക. ജെനോവയിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജെനോവ- മിലാൻ, സാംപ്‌ടോറിയ-ഫിയോറെന്റീന മത്സരങ്ങൾ മാറ്റിവച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement