പെലിസ്ട്രി വലിയ താരമായി മാറും എന്ന് കവാനി

20201012 123405
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ആയ യുവതാരം ഫകുണ്ടോ പെലിസ്ട്രി വലിയ താരമായി മാറും എന്ന് യുറുഗ്വേ സ്ട്രൈക്കർ എഡിസൻ കവാനി. യുറുഗ്വേയുടെ താരങ്ങളായ രണ്ടു പേരും കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ഒപ്പുവെച്ചിരുന്നു. താൻ പെലിസ്ട്രിയുടെ പ്രകടനം കണ്ടിട്ടുണ്ട് എന്നും യുവതാരത്തിന് വലിയ ഭാവി തന്നെ താൻ കാണുന്നു എന്നും കവാനി പറഞ്ഞു. പെല്ലിസ്ട്രിയുടെ ഭയമില്ലാത്ത ശൈലി തനിക്ക് ഏറെ ഇഷ്ടമാണെന്നും കവാനി പറഞ്ഞു.

ഒരു ലാറ്റിനമേരിക്കൻ ടാലന്റിൽ നിന്ന് ഫുട്ബോൾ ആരാധകർ പ്രതീക്ഷിക്കുന്നത് ഒക്കെ പെലിസ്ട്രിയിൽ നിന്ന് കാണാൻ ആകുമെന്നും കവാനി പറഞ്ഞു. രണ്ടു പേരും അടുത്ത ആഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനായി അരങ്ങേറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കാൻ ആകും എന്നതിന്റെ സന്തോഷത്തിലാണ് താൻ എന്ന് മാഞ്ചസ്റ്ററിൽ എത്തിയ പെലിസ്ട്രി പറഞ്ഞു.

Advertisement