ഐ.പി.എല്ലിൽ 100 മത്സരങ്ങൾ പരാജയപ്പെട്ട് ഡൽഹി ക്യാപിറ്റൽസ്

ഐ.പി.എല്ലിൽ 100 മത്സരങ്ങൾ പരാജയപ്പെടുന്ന രണ്ടാമത്തെ ടീമായി ഡൽഹി ക്യാപിറ്റൽസ്. ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരെയുള്ള പരാജയം ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ 100മത്തെ തോൽവിയായിരുന്നു. മുംബൈ ഇന്ത്യൻസിനെതിരായ തോൽവി ഡൽഹി ക്യാപിറ്റൽസിന്റെ ഈ സീസണിലെ രണ്ടാമത്തെ തോൽവിയായിരുന്നു. മത്സരത്തിൽ 5 വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തിയത്. ഡൽഹി ക്യാപിറ്റൽസ് ഇതുവരെ ഐ.പി.എൽ ഫൈനലിൽ ഇടം നേടിയിട്ടില്ല.

ഐ.പി.എല്ലിൽ 100 മത്സരങ്ങൾ തോറ്റ ആദ്യ ടീം കിങ്‌സ് ഇലവൻ പഞ്ചാബ് ആണ്. കഴിഞ്ഞ ശനിയാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തോറ്റതോടെയാണ് കിങ്‌സ് ഇലവൻ പഞ്ചാബ് ഐ.പി.എല്ലിൽ 100 പരാജയങ്ങൾ നേരിടുന്ന ആദ്യ ടീമായത്. അന്ന് 2 റൺസിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കിങ്‌സ് ഇലവൻ പഞ്ചാബിനെ പരാജയപ്പെടുത്തിയത്.