സ്കോട്ട് പാർകർ ഫുൾഹാമിന്റെ സ്ഥിര പരിശീലകൻ

- Advertisement -

ഫുൾഹാമിൽ താൽക്കാലിക പരിശീലകനായിരുന്ന സ്കോട്ട് പാർക്കറിനെ സ്ഥിര പരിശീലകനായി നിയമിക്കാൻ ക്ലബ് തീരുമാനിച്ചും സീസൺ അവസാനത്തിൽ ക്ലബിന്റെ ചുമതലയേറ്റെടുത്ത സ്കോട് പാർക്കർ ടീമിന്റെ പ്രകടനം വലിയ രീതിയിൽ മെച്ചപ്പെടുത്തിയിരുന്നു. ഇതാണ് പാർക്കറിന് ജോലി സ്ഥിരമാക്കി കൊടുത്തത്.

മുൻ ക്യാപ്റ്റനായ സ്കോട്ട് പാർക്കർ ഈ സീസൺ തുടക്കം മുതൽ ക്ലബിനൊപ്പം ഫസ്റ്റ് ടീം കോച്ചായി ഉണ്ടായിരുന്നു. റനിയേരിയുടെ മുഖ്യ പരിശീലക സ്ഥാനം തെറിച്ചതോടെയാണ് പാർക്കർ ടീമിന്റെ ചുമതലയേറ്റത്. 2013 മുതൽ കരിയർ അവസാനിക്കുന്നത് വരെ ഫുൾഹാമിൽ കളിച്ച താരമാണ് പാർക്കർ. ഫുൾഹാമിനു വേണ്ടി 120ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിലേക്ക് ഫുൾഹാമിനെ തിരികെ കൊണ്ട് വരൽ ആകും സ്കോട് പാർക്കറിന്റെ ഇനിയുള്ള ലക്ഷ്യം.

Advertisement