ഒർട്ടേഗ മാഞ്ചസ്റ്റർ സിറ്റിയിൽ പുതിയ കരാർ ഒപ്പുവെക്കും

Newsroom

മാഞ്ചസ്റ്റർ സിറ്റിയുടെ രണ്ടാം ഗോൾ കീപ്പർ ആയ സ്റ്റെഫാൻ ഒർട്ടേഗ ക്ലബിൽ തുടരും. ഒർട്ടേഗ പുതിയ രണ്ടു വർഷത്തെ കരാർ മാഞ്ചസ്റ്റർ സിറ്റിയിൽ ഒപ്പുവെക്കും എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒർടേഗയ്ക്ക് വേണ്ടി നിരവധി ക്ലബുകൾ രംഗത്ത് ഉണ്ടായിരുന്നു എങ്കിലും ഒർട്ടേഗ സിറ്റിയിൽ തന്നെ തുടരാൻ തീരുമാനിക്കുക ആയിരുന്നു.

മാഞ്ചസ്റ്റർ സിറ്റി 24 06 08 13 59 39 043

എഡേഴ്സൺ ക്ലബ് വിടും എന്നുള്ള അഭ്യൂഹങ്ങൾ ഉള്ളത് കൊണ്ട് ഒർട്ടേഗ തുടരും എന്നത് സിറ്റി ആരാധകർക്ക് ആശ്വാസം നൽകും. ഈ സീസണിൽ എഡേഴ്സണ് പരിക്കേറ്റപ്പോൾ നിർണായക പ്രകടനങ്ങൾ നടത്തി സിറ്റിക്ക് ലീഗ് കിരീടം നേടിക്കൊടുക്കാൻ ഒർട്ടേഗയ്ക്ക് ആയിരുന്നു.

ജർമ്മൻ താരം സ്റ്റെഫാൻ ഒർട്ടേഗ 2022ൽ ആണ് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. 31 കാരനായ ജർമ്മൻ അർമിനിയയിൽ നിന്നായിരുന്നു സിറ്റിയിലേക്ക് എത്തിയത്.