ചാമ്പ്യൻസ് ലീഗ് ഹീറോ ഒറിഗിക്ക് ലിവർപൂളിൽ പുതിയ കരാർ

- Advertisement -

ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് ഹീറോ ഡിവോഗ് ഒറിഗിക്ക് പുതിയ കരാർ. ഇതോടെ ഏതാനും വർഷങ്ങൾ കൂടി 24 വയസുകാരനായ താരം ആൻഫീൽഡിൽ ഉണ്ടാകും എന്നുറപ്പായി. ലിവർപൂൾ 2019 ചാമ്പ്യൻസ് ലീഗ് നേടുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് ബെൽജിയം ദേശീയ താരമായ ഒറിഗി.

2014 ൽ ഫ്രഞ്ച് ക്ലബ്ബ് ലില്ലേയിൽ നിന്നാണ് താരം ആൻഫീൽഡിൽ എത്തുന്നത്. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ബാഴ്സലോണയെ പുറത്താക്കിയ വിജയ ഗോൾ നേടിയതോടെയാണ് താരം മേഴ്സി സൈഡ് ക്ലബ്ബിൽ പ്രശസ്തനാകുന്നത്. പിന്നീട് ടോട്ടൻഹാമിന് എതിരെ ഫൈനലിലും താരം ഗോൾ നേടി. 2014 ൽ സൈൻ ചെയ്‌തെങ്കിലും പിന്നീട് ലില്ലേയിലേക്ക് തിരികെ ലോണിലും കളിക്കാൻ മടങ്ങിയ താരം 2017 ൽ വീണ്ടും ജർമ്മൻ ക്ലബ്ബ് ഓക്സ്‌ബെർഗിലേക് ലോണിൽ പോയി.

നിലവിൽ ലിവർപൂൾ ടീമിൽ ഫിർമിനോക് കീഴിലാണ് സ്ഥാനം എങ്കിലും വരും സീസണിൽ ക്ളോപ്പിന്റെ ടീമിൽ ആദ്യ ഇലവനിൽ തന്നെയാകും താരത്തിന്റെ നോട്ടം.

Advertisement