ഒലെ ഗണ്ണാർ സോൾഷ്യാറിന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് വുഡ്വാർഡ്

20201113 022112
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ വളരെ പിന്നിലാണ് എങ്കിലും ഒലെ ഗണ്ണാർ സോൾഷ്യാർ എന്ന പരിശീലകനിൽ വിശ്വാസം ഉണ്ട് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സി ഇ ഒ എഡ് വുഡ്വാർഡ്. ഒലെ ഗണ്ണാർ സോൾഷ്യർ പോസിറ്റീവ് ആയ പാതയിലൂടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ കൊണ്ടു പോകുന്നത്. ആ പാതയിൽ ഒലെയ്ക്ക് പൂർണ്ണ പിന്തുണ നൽകാൻ ആണ് ക്ലബിന്റെ തീരുമാനം എന്ന് വുഡ്വാർഡ് പറഞ്ഞു‌.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒലെ ഗണ്ണാർ സോൾഷ്യറിനെ പുറത്താക്കുമെന്നും പകരം പോചടീനോയെ കൊണ്ടു വരും എന്നുമുള്ള അഭ്യൂഹങ്ങൾക്ക് ഇടയിലാണ് വുഡ്വാർഡിന്റെ പ്രസ്ഥാവന. ക്ലബിന്റെ അവസാന ക്വാർട്ടറിലെ സാമ്പത്തിക റിപോർട്ട് അവതരിപ്പിക്കുന്നതിനിടയിലാണ് ക്ലബിനെ ഒലെയിൽ വിശ്വാസം ഉണ്ട് എന്ന് വുഡ്വാർഡ് പറഞ്ഞത്‌.

Advertisement