അർജന്റീനയെ സമനിലയിൽ കുടുക്കി പരാഗ്വേ

Lionel Messi Argentina
- Advertisement -

ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയെ സമനിലയിൽ കുടുക്കി പരാഗ്വേ. ഇന്ന് നടന്ന യോഗ്യത മത്സരത്തിൽ 1-1നാണ് അർജന്റീനയെ പരാഗ്വേ സമനിലയിൽ കുടുക്കിയത്. മത്സരത്തിന്റെ അർജന്റീനയെ ഞെട്ടിച്ചുകൊണ്ട് പരാഗ്വേയാണ് ആദ്യ ഗോൾ നേടിയത്. പരാഗ്വേ താരം അൽമിറോണിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഗോളാക്കികൊണ്ട് ഏഞ്ചൽ റോമെറോ ആണ് പരാഗ്വേയെ മുൻപിലെത്തിച്ചത്. എന്നാൽ ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് നിക്കൊളാസ് ഗോൺസാലസിലൂടെ അർജന്റീന സമനില പിടിക്കുകയായിരുന്നു.

തുടർന്ന് രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച അർജന്റീന നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും പരാഗ്വേ പ്രതിരോധം മറികടക്കാനായില്ല. രണ്ടാം പകുതിയിൽ ലയണൽ മെസ്സിയുടെ ഗോൾ വാർ നിഷേധിച്ചതും മെസ്സിയുടെ മറ്റൊരു ശ്രമം ബാറിൽ തട്ടി പുറത്തുപോയതും അർജന്റീനക്ക് തിരിച്ചടിയായി. അടുത്ത ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന പെറുവിനെയും പരാഗ്വേ ബൊളീവിയയെയും നേരിടും.

Advertisement