തുടർച്ചയായ പരാജയങ്ങൾ ഏറ്റു വാങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് തരങ്ങൾക് താകീതുമായി പരിശീലകൻ ഒലെ സോൾശ്യാർ. ചില യുണൈറ്റഡ് കളിക്കാർ ഒരു സ്വയം വിലയിരുത്തൽ നടത്തേണ്ട സമായമായിരിക്കുന്നു എന്നാണ് ഇന്ന് യുണൈറ്റഡ് പരിശീലകൻ മധ്യമങ്ങളോട് പറഞ്ഞത്.
അവസാനം വിവിധ ടൂര്ണമെന്റികളിലായി 7 മത്സരങ്ങൾ കളിച്ച യുണൈറ്റഡ് ഇതിൽ 5 മൽസരങ്ങളിലും തോറ്റിരുന്നു. ഇതോടെ ചാമ്പ്യൻസ് ലീഗിൽ നിന്നും എഫ് എ കപ്പിൽ നിന്നും പുറത്തായ അവർ ലീഗിൽ ആറാം സ്ഥാനത്തേക് പിന്തള്ളപ്പെടുകയും ചെയ്തു. ഇതോടെയാണ് ചില കളിക്കാരെ ഉന്നം വച്ച് പരിശീലകൻ തന്നെ രംഗത്ത് വന്നത്. തന്റെ കളിക്കാരിൽ ചിലരെങ്കിലും അവർ ചെയ്യുന്നത് ഇത്ര മതിയോ, ചെയ്യുന്ന കാര്യങ്ങൾ ശെരിയാണോ എന്നതിനെ കുറിച്ചുള്ള റിയാലിറ്റി ചെക്ക് നടത്താൻ മുന്നോട്ട് വരണം എന്നാണ് ഒലെ പറഞ്ഞത്.
ഈ ആഴ്ച്ച എവർട്ടനെ അവരുടെ മൈതാനത്ത് നേരിടുന്ന യുണൈറ്റഡിന് ആ മത്സരം ജയിക്കാനായില്ലെങ്കിൽ ആദ്യ നാലിൽ ഇടം നേടാനുള്ള പ്രതീക്ഷകൾ തീർത്തും അവസാനിക്കും.