റൊണാൾഡോയാണ് യുവന്റസിന്റെ ഭാവി, സൂപ്പർ താരത്തിന് പിന്തുണയുമായി അല്ലേഗ്രി

- Advertisement -

ക്രിസ്റ്റിയാനോ റൊണാൾഡോയാണ് യുവന്റസിന്റെ ഭാവിയെന്ന് യുവന്റസ് പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രി. ചാമ്പ്യൻസ് ലീഗ് കിരീടം നേടി തരാൻ സാധിച്ചില്ലെങ്കിലും അതിന് മാറ്റം ഉണ്ടാവില്ല എന്നും പരിശീലകൻ പറഞ്ഞു. ചാമ്പ്യൻസ് ലീഗിൽ അയാക്‌സിനോട് തോറ്റ് പുറത്ത് പോയതോടെ അടുത്ത സീസൺ അവസാനം വരെ മാത്രമേ റൊണാൾഡോ ട്യൂറിനിൽ തുടരൂ എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെയാണ് വിശദീകരണവുമായി യുവന്റസ് പരിശീലകൻ തന്നെ രംഗത്ത് വന്നത്.

അയാക്സിനെതിരെ റൊണാൾഡോ ഗോൾ നേടിയെങ്കിലും മത്സരത്തിൽ 2-1 ന് ജയിച്ച അയാക്‌സ് സെമി ഫൈനൽ പ്രവേശനം നേടിയിരുന്നു. ചാമ്പ്യൻസ് ലീഗ് നേടാൻ സഹായിക്കുക എന്ന ലക്ഷ്യത്തിൽ യുവന്റസിൽ എത്തിയ റൊണാൾഡോ ഇതോടെ ദേഷ്യത്തിൽ ക്ലബ്ബ് വിടാൻ തീരുമാനിച്ചു എന്ന അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. യുവന്റസും റൊണാൾഡോയും ചേർന്നാൽ ചാമ്പ്യൻസ് ലീഗ് കിട്ടില്ല, അതിന് വേറെയും ചില ഘടകങ്ങൾ ഒത്ത് വരേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ആ തോൽവി മറക്കാൻ സമയമായി എന്നാണ് അല്ലേഗ്രി വിശദീകരണം നൽകിയത്.

Advertisement