ഇതിനേക്കാൾ മികച്ച തുടക്കം സ്വപ്നങ്ങളിൽ മാത്രം!! വില്ലയുടെ ഗോൾ വല നിറച്ച് ന്യൂകാസിൽ യുണൈറ്റഡ്

Newsroom

Picsart 23 08 13 00 01 57 501
Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂകാസിൽ യുണൈറ്റഡിന് ഇതിനേക്കാൾ മികച്ച ഒരു തുടക്കം പ്രീമിയർ ലീഗിൽ ആഗ്രഹിക്കാൻ ആകില്ല. ഇന്ന് ലീഗിലെ ആദ്യ മത്സരത്തിൽ ആസ്റ്റൺ വില്ലയെ നേരിട്ട ന്യൂകാസിൽ യുണൈറ്റഡ് ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വൻ വിജയം തന്നെ നേടി. അഞ്ചു ഗോളിൽ ഒതുങ്ങിയത് ആസ്റ്റൺ വില്ലയുടെ ഭാഗ്യം എന്ന് കരുതേണ്ടി വരും. അത്ര മികച്ച പ്രകടനമായിരുന്നു ന്യൂകാസിൽ യുണൈറ്റഡിൽ നിന്ന് ഇന്ന് കാണാനായത്.

ന്യൂകാസിൽ 23 08 13 00 00 40 202

ആറാം മിനുട്ടിൽ പുതിയ സൈനിംഗ് ആയ ടൊണാലിയുടെ ഗോളോടെ ആണ് ന്യൂകാസിലിന്റെ ഗോൾ വേട്ട ആരംഭിച്ചത്. ഇതിന് 11ആം മിനുട്ടിൽ ഡിയാബിയിലൂടെ ആസ്റ്റൺ വില്ല സമനില നേടിയത് മത്സരം തുടക്കത്തിൽ തന്നെ ആവേശത്തിലാക്കി. അധികം വൈകാതെ 16ആം മിനുട്ടിൽ ഇസാകിലൂടെ ന്യൂകാസിൽ യുണൈറ്റഡ് ലീഡ് വീണ്ടെടുത്തു.

രണ്ടാം പകുതിയിൽ 58ആം മിനുട്ടിൽ മനോഹരമായ ചിപ് ഫിനിഷിലൂടെ ഇസാക് തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും നേടി. 77ആം മിനുട്ടിൽ ഹാർവി ബാർൻസിന്റെ പാസിൽ നിന്ന് കാലം വിൽസണിലൂടെ ന്യൂകാസിൽ യുണൈറ്റഡ് തങ്ങളുടെ നാലാം ഗോളും കണ്ടെത്തി. 91ആം മിനുട്ടിൽ ഹാർവി ബാർൻസിലൂടെ വില്ല അവരുടെ അഞ്ചാം ഗോളും നേടി വിജയം പൂർത്തിയാക്കി‌