ജനുവരിയിൽ താരങ്ങളെ വേണ്ടെന്ന് ടോട്ടൻഹാം പരിശീലകൻ ജോസെ മൗറിഞ്ഞോ

Photo: Twitter/@SpursOfficial

തനിക്ക് ജനുവരിയിൽ ടോട്ടൻഹാമിലേക്ക് പുതിയ താരങ്ങളെ വേണ്ടെന്ന് പരിശീലകൻ ജോസെ മൗറിഞ്ഞോ. ചെൽസിക്കെതിരായ നിർണ്ണായക മത്സരത്തിന് മുൻപ് സംസാരിക്കുകയായിരുന്നു മൗറിഞ്ഞോ. തനിക്ക് ടോട്ടൻഹാമിൽ നിന്ന് എന്താണോ പ്രതീക്ഷിച്ചത് അത് തന്നെയാണ് ലഭിച്ചതെന്നും മൗറിഞ്ഞോ പറഞ്ഞു.

താൻ ക്ലബ്ബിൽ ചേരുമ്പോൾ തന്നെ എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്തിയിരുന്നെന്നും അത്കൊണ്ട് ഇപ്പോൾ എല്ലാ കാര്യങ്ങളൂം താൻ അറിയുന്നുണ്ടെന്നും മൗറിഞ്ഞോ പറഞ്ഞു.  തനിക്ക് ജനുവരിയിൽ 300 മില്യൺ ചിലവഴിക്കാൻ താല്പര്യം ഇല്ലെന്നും ജനുവരിയിൽ തനിക്ക് താരങ്ങളെ ഒന്നും വേണ്ടെന്നും മൗറിഞ്ഞോ പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് 12 പോയിന്റ് പിറകിൽ നിന്ന് 3 പോയിന്റ് പിറകിൽ എത്തിയ ടോട്ടൻഹാം ഇന്നത്തെ മത്സരം ജയിച്ചാൽ നാലാം സ്ഥാനത്തുള്ള ചെൽസിയുടെ പോയിന്റിന് തുല്യമാകും.

Previous articleപോഗ്ബ തിരികെയെത്തി, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വാറ്റ്ഫോർഡിൽ
Next articleനിക്കോളസ് പൂരന്റെയും പൊളാർഡിന്റെയും വെടിക്കെട്ട്, വെസ്റ്റിൻഡീസിന് മികച്ച സ്കോർ