പോഗ്ബ തിരികെയെത്തി, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വാറ്റ്ഫോർഡിൽ

പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വാറ്റ്ഫോർഡിനെ നേരിടും. വാറ്റ്ഫോർഡിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. മധ്യനിര താരം പോൾ പോഗ്ബയുടെ തിരിച്ചുവരവിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതീക്ഷ. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായാണ് പോഗ്ബ യുണൈറ്റഡ് സ്ക്വാഡിൽ എത്തുന്നത്.

പോഗ്ബ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകില്ല. എങ്കിൽ ബെഞ്ചിൽ നിന്ന് ഇറങ്ങും എന്നാൺ കരുതപ്പെടുന്നത്. പോഗ്ബയുടെ തിരിച്ചുവരവ് യുണൈറ്റഡിന് വലിയ ഊർജ്ജം തന്നെ നൽകും. ലീഗിലെ അവസാന സ്ഥാനക്കാരായ വാറ്റ്ഫോർഡിനെ തോൽപ്പിച്ച് ഫോമിലേക്ക് തിരികെവരാൻ ആകും എന്നാണ് യുണൈറ്റഡ് കരുതുന്നത്. ഈ സീസണിൽ ലീഗിൽ ആകെ ഒരു വിജയം മാത്രമെ വാറ്റ്ഫോർഡിന് സ്വന്തമാക്കാൻ ആയിട്ടുള്ളൂ. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.

Previous articleഇന്ത്യൻ ബൗളിംഗ് നിര ലോകോത്തരമെന്ന് ഡെയ്ൽ സ്റ്റെയ്ൻ
Next articleജനുവരിയിൽ താരങ്ങളെ വേണ്ടെന്ന് ടോട്ടൻഹാം പരിശീലകൻ ജോസെ മൗറിഞ്ഞോ