നിക്കോളസ് പൂരന്റെയും പൊളാർഡിന്റെയും വെടിക്കെട്ട്, വെസ്റ്റിൻഡീസിന് മികച്ച സ്കോർ

Photo: Twitter/@BCCI

നിർണ്ണായകമായ മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്കെതിരെ വെസ്റ്റിൻഡീസിന് മികച്ച സ്കോർ. 5 വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റിൻഡീസ് 315  റൺസാണ് നേടിയത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ വെസ്റ്റിൻഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.  വെസ്റ്റിൻഡീസ് നിരയിൽ ബാറ്റ്സ്മാൻമാർ എല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അവസാന ഓവറുകളിൽ അടിച്ചു കളിച്ച നിക്കോളാസ് പൂരന്റെയും പൊള്ളാർഡിന്റെയും പ്രകടനമാണ് മികച്ച സ്കോറിലേക്ക് വെസ്റ്റിൻഡീസിനെ എത്തിച്ചത്.

പൂരൻ 64 പന്തിൽ 89 റൺസും പൊള്ളാർഡ് 51 പന്തിൽ 74 റൺസുമായി പുറത്താവാതെ നിന്നു. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 135 റൺസാണ് വെസ്റ്റിൻഡീസിന് വേണ്ടി കൂട്ടിച്ചേർത്തത്. വെസ്റ്റിൻഡീസിന് വേണ്ടി ഷൈ ഹോപ് 42 റൺസും റോസ് ചേസ് 38 റൺസും ഹെയ്റ്റ്മർ 37 റൺസും നേടി. ഇന്ത്യൻ നിരയിൽ ഏകദിനത്തിൽ അരങ്ങേറ്റം നടത്തിയ നവദീപ് സെയ്നി 2 വിക്കറ്റ് വീഴ്ത്തി.

Previous articleജനുവരിയിൽ താരങ്ങളെ വേണ്ടെന്ന് ടോട്ടൻഹാം പരിശീലകൻ ജോസെ മൗറിഞ്ഞോ
Next articleസീസൺ അവസാനം വരെ ഹൻസി ഫ്ലിക്ക് ബയേൺ മ്യൂണിക്കിൽ തുടരും