വലിയ തുക ചിലവഴിച്ച് താരങ്ങളെ സ്വന്തമാക്കേണ്ടതില്ലെന്ന് ലിവർപൂൾ പരിശീലകൻ ക്ളോപ്പ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ വലിയ തുക ചിലവഴിച്ച് താരങ്ങളെ സ്വന്തമാകേണ്ട ആവശ്യം ഇല്ലെന്ന് പരിശീലകൻ ക്ളോപ്പ്. കൊറോണ വൈറസ് ബാധ ടീമിൽ നിന്ന് താരങ്ങളുടെ വരവിനെയും പോക്കിനെയും സ്വാധീനിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ലിവർപൂളിന് ഇത് തിരക്കുള്ള ട്രാൻസ്ഫർ വിൻഡോ ആവില്ലെന്നും ലിവർപൂൾ പരിശീലകൻ പറഞ്ഞു.

നിലവിൽ ടീമിൽ 3-4 താരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്ത് മുന്നോട്ട് വരാൻ കഴിവുള്ളവർ ഉണ്ടെന്നും ക്ളോപ്പ് പറഞ്ഞു. 30 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ വർഷം ലിവർപൂൾ തങ്ങളുടെ ആദ്യ ലീഗ് കിരീടം നേടിയത്. അതെ സമയം ആരാധകർ അടുത്ത വർഷവും ലീഗ് കിരീടം നേടുമെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും ലിവർപൂൾ അടുത്ത വർഷം കിരീടം നേടാൻ സാധ്യതയില്ലെന്ന് ക്ളോപ്പ് പറഞ്ഞു.