യൂറോപ്യൻ പ്രതീക്ഷകൾ നിലനിർത്തി ബേൺലിക്ക് ജയം

പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെതിരെ ബേൺലിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബേൺലിയുടെ ജയം. ഇതോടെ ബേൺലിക്ക് യൂറോപ്പ ലീഗ് യോഗ്യത നേടാനുള്ള പ്രതീക്ഷ നിലനിർത്താനായി.  ക്രിസ്റ്റൽ പാലസിന്റെ തുടർച്ചയായ രണ്ടാം പരാജയമായിരുന്നു ഇത്. ജയത്തോടെ 32 മത്സരങ്ങളിൽ നിന്ന് 45 പോയിന്റുമായി ബേൺലി പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.

നിലവിൽ യൂറോപ്പിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിലക്ക് ഉള്ളത്കൊണ്ട് യൂറോപ്പ ലീഗ് യോഗ്യത നേടാൻ ബേൺലിക്ക് എട്ടാം സ്ഥാനം മതിയാവും. മികച്ച ഫോമിലുള്ള ക്രിസ്റ്റൽ പാലസിനെ രണ്ടാം പകുതിയിൽ ബെൻ മീ നേടിയ ഗോളിൽ ബേൺലി മറികടക്കുകയായിരുന്നു. 2017ന് ശേഷമുള്ള ബെൻ മീയുടെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.