ഒരു വിജയം കൂടെ, ന്യൂകാസിൽ യുണൈറ്റഡ് പതിയെ കരകയറുന്നു

Newsroom

Img 20220122 223503

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ റിലഗേഷൻ പോരാട്ടത്തിൽ നിൽക്കുന്ന ന്യൂകാസിലിന് നിർണായക വിജയം. ഇന്ന് ലീഡ്സ് യുണൈറ്റഡിനെ ലീഡ്സിൽ ചെന്ന് നേരിട്ട ന്യൂകാസിൽ ഏക ഗോളിനാണ് വിജയിച്ചത്. രണ്ടാം പകുതിയിൽ 75ആം മിനുട്ടിൽ ജോഞ്ജോ ഷെല്വി ആണ് ന്യൂകാസിലിന്റെ വിജയ ഗോൾ നേടിയത്. ഒരു ചീക്കി ഫ്രീകിക്കിൽ നിന്നായിരുന്നു ഷെൽവി വല കണ്ടെത്തിയത്. എഡി ഹോവെ പരിശീലകനായി എത്തിയ ശേഷമുള്ള ന്യൂകാസിലിന്റെ രണ്ടാം വിജയമാണിത്‌.

ഈ വിജയത്തോടെ 15 പോയിന്റുമായി ന്യൂകാസിൽ 18ആം സ്ഥാനത്ത് എത്തി. ലീഡ്സ് 22 പോയിന്റുമായി 15ആം സ്ഥാനത്തും നിൽക്കുന്നു.