ന്യൂകാസിൽ എവർട്ടൺ മത്സരം മാറ്റിവെച്ചു

പ്രീമിയർ ലീഗിൽ ഒരു മത്സരം കൂടെ കൊറോണ കാരണം മാറ്റിവെച്ചു. ഡിസംബർ 30ന് നടക്കേണ്ടിയിരുന്ന എവർട്ടണും ന്യൂകാസിലും തമ്മിലുള്ള മത്സരം ആണ് കൊവിഡ് കേസുകൾ കാരണം മാറ്റിവച്ചത്. കൊറോണ കാരണം മാറ്റിവെക്കുന്ന 15ആമത്തെ പ്രീമിയർ ലീഗ് മത്സരമാണിത്. ന്യൂകാസിൽ ടീമിൽ കൊറോണ വ്യാപനം ഉണ്ടായത് ആണ് കളി മാറ്റിവെക്കാൻ കാരണം. ന്യൂകാസിലിന് മത്സരത്തിന് ആവശ്യമായ കളിക്കാരെ ലഭ്യമല്ല എന്ന് എഫ് എ അറിയിച്ചു. 13 ഔട്ട്ഫീൽഡ് കളിക്കാരും ഒരു ഗോൾകീപ്പറുമാണ് കളി നടക്കാൻ വേണ്ടത്. കഴിഞ്ഞ ദിവസം പ്രീമിയർ ലീഗിൽ നടന്ന കൊറോണ ടെസ്റ്റിൽ 100ൽ അധികം പോസിറ്റീവ് കേസുകൾ കണ്ടെത്തിയിരുന്നു