മാറ്റങ്ങൾ തുടങ്ങി, സ്റ്റീവ് ബ്രൂസിനെ ന്യൂകാസിൽ പുറത്താക്കി

ന്യൂകാസിൽ യുണൈറ്റഡ് അവരുടെ പരിശീലകനായ സ്റ്റീവ് ബ്രൂസിനെ പുറത്താക്കി. സൗദി അറേബ്യൻ ഉടമകൾ എത്തിയതു മുതൽ തന്നെ ബ്രൂസിനെ പുറത്താക്കാനുള്ള ആലോചനകൾ ന്യൂകാസിൽ തുടങ്ങിയിരുന്നു. പകരക്കാരനെ കണ്ടെത്താൻ വേണ്ടിയാണ് തീരുമാനം വൈകിയിരുന്നത്. കഴിഞ്ഞ കളിയിൽ സ്പർസിനെതിരായ മത്സരത്തിൽ കൂടെ പരാജയപ്പെട്ടതോടെയാണ് ബ്രൂസ് ക്ലബ് വിടാൻ തീരുമാനിച്ചത്. പകരം വലിയ ഒരു പരിശീലകൻ തന്നെ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌. ഫൊൻസെക ഉൾപ്പെടെ വലിയ പേരുകൾ ന്യൂകാസിൽ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.

അവസാന രണ്ടര വർഷമാായി ബ്രൂസ് ന്യൂകാസിലിന് ഒപ്പം ഉണ്ട്. ഒരു സീസണിൽ ക്ലബിനെ 12ആം സ്ഥാനത്തും ഒരു സീസണിൽ 13ആം സ്ഥാനത്തും എത്തിക്കാൻ അദ്ദേഹത്തിന് ആയിരുന്നു. എന്നാൽ ഈ സീസണിൽ സ്ഥിതി ദയനീയമായി. ന്യൂകാസിൽ ഇപ്പോൾ റിലഗേഷൻ സോണിലാണ് ഉള്ളത്. പുതിയ പരിശീലകന് ക്ലബിനെ റിലഗേഷനിൽ നിന്ന് രക്ഷിക്കുക ആകും പ്രഥമ ലക്ഷ്യം. ഈ ജനുവരിയിൽ വലിയ ട്രാൻസ്ഫറുകൾ നടത്താൻ ആണ് ഇപ്പോൾ ന്യൂകാസിൽ ലക്ഷ്യം വെക്കുന്നത്. പുതിയ പരിശീലകനെ പ്രഖ്യാപിക്കും വരെ ന്യൂകാസിലിനെ ഗ്രെമി ജോൺസ് ന്യൂകാസിലിനെ നയിക്കും.