മത്സര ശേഷം സിമിയോണി ചെയ്തത് ശരിയായില്ല എന്ന് ക്ലോപ്പ്

ഇന്നലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ലിവർപൂളിനോട് പരാജയപ്പെട്ട ശേഷം അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ സിമിയോണി ലിവർപൂൾ പരിശീലകൻ ക്ലോപ്പിന് ഹസ്തദാനം നൽകാതെ ഡഗൗട്ടിലേക്ക് പോയിരുന്നു. ഇതിൽ അസംതൃപ്തനായ ക്ലോപ്പ് ടച്ച് ലൈനിൽ വെച്ച് രോഷാകുലനാവുകയും ചെയ്തു. സ്മിയോണി ചെയ്തത് ഒട്ടും ശരിയായില്ല എന്ന് ക്ലോപ്പ് പറഞ്ഞു. സാമാന്യമര്യാദ ആണ് ഇതൊക്കെ എന്ന് ക്ലോപ്പ് പറഞ്ഞു. എന്നാൽ തന്റെ പ്രതികരണവും മോശമായുപ്പോയി എന്നും ക്ലോപ്പ് സമ്മതിച്ചു.

എന്നാൽ കൈ നൽകാതെ കളം വിട്ടത് ക്ലോപ്പിനോടുള്ള ബഹുമാനക്കുറവ് കൊണ്ടല്ല എന്ന് സിമിയോണി പറഞ്ഞു. താൻ എപ്പോഴും ഇങ്ങനെ ആണ് ചെയ്യാറുള്ളത്. മത്സരശേഷം കൈ കൊടുക്കുന്നത് ഒന്നും വലിയ കാര്യമല്ല എന്ന് സിമിയോണി പറഞ്ഞു. ജയിച്ചാലും തോറ്റാലും ഹസ്തദാനം കൊണ്ട് ആർക്കും ഗുണം ഉണ്ടാകില്ല എന്നും സിമിയോണി പറഞ്ഞു. ഇന്നലെ ആവേശകരമായ മത്സരത്തിൽ 3-2നാണ് ലിവർപൂൾ വിജയിച്ചത്.