ഹാട്രിക് ജയം തേടി ചെൽസി ഇന്ന് ന്യൂ കാസിലിനെതിരെ

- Advertisement -

പ്രീമിയർ ലീഗിൽ മൂന്നാം മത്സരത്തിനിറങ്ങുന്ന ചെൽസിക്ക് ഇന്ന് റാഫാ ബെനീറ്റസിന്റെ ന്യൂ കാസിലാണ് എതിരാളികൾ. ഏറെ നാളായി ചെൽസി ജയിക്കാത്ത സെന്റ് ജെയിംസ് പാർക്കിലാണ് മത്സരം. ഇന്ന് രാത്രി 8.30 നാണ് മത്സരം കിക്കോഫ്.

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചാണ് ചെൽസിയുടെ വരവെങ്കിൽ ഒരു തോൽവിയും ഒരു സമനിലയുമാണ് ന്യൂ കാസിലിന്റെ സമ്പാദ്യം. അതുകൊണ്ട് തന്നെ ആദ്യ ജയം തേടിയിറങ്ങുന്ന ബെനീറ്റസിന്റെ ടീം ചെൽസിക്ക് കനത്ത വെല്ലുവിളിയാകും.

ചെൽസി നിരയിൽ ഈഡൻ ഹസാർഡ്, കൊവാചിച് എന്നിവർ ഇന്ന് ആദ്യ ഇലവനിൽ തന്നെ കളിച്ചേക്കും. ഹസാർഡ് ഇടം നേടിയാൽ വില്ലിയൻ പുറത്തിരിക്കേണ്ടി വരും. മികച്ച ഫോമിലുള്ള പെഡ്രോയെ സാറി പുറത്തിരുത്താൻ സാധ്യതയില്ല. ന്യൂ കാസിൽ നിരയിൽ ചെൽസിയിൽ നിന്ന് ലോണിൽ എത്തിയ കെന്നഡിക്ക് ഇന്ന് കളിക്കാനാവില്ല.

Advertisement