നാലാം ഡിവിഷൻ ടീമിനു മുന്നിൽ വിറച്ചെങ്കിലും അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം

Newsroom

Picsart 24 01 28 23 44 11 572
Download the Fanport app now!
Appstore Badge
Google Play Badge 1

എഫ് എ കപ്പ് നാലാം റൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. ഇന്ന് നടന്ന മത്സരത്തിൽ നാലാം ഡിവിഷൻ ക്ലബ്ബായ ന്യൂപോർട്ട് കൗണ്ടിക്കെതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. ലീഗ് ക്ലബ്ബ് ആണെങ്കിലും യുണൈറ്റഡിന് ഇന്നത്തെ മത്സരം എളുപ്പമായിരുന്നില്ല. തുടക്കത്തിൽ രണ്ടു ഗോൾ ലീഡ് എടുത്ത മാഞ്ചസ്റ്റർ യൂണിറ്റെഡിന് എതിരെ ന്യൂ പോർട്ട് കൗണ്ടി ശക്തമായി തിരിച്ചുവന്ന് 2-2 എന്ന സമനിലയിൽ കളി എത്തിച്ചു‌. അവസാനം ആന്റണിയും ഹൊയ്ലുണ്ടും നേടിയ ഒരു ഗോൾ ആണ് യുണൈറ്റഡിന്റെ 4-2 വിജയമുറപ്പിച്ചത്.

മാഞ്ചസ്റ്റർ യുണൈറ്റഡ 24 01 28 23 44 40 978

ഇന്ന് തുടക്കത്തിൽ ഏഴാം മിനുട്ടിൽ ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസും പതിമൂന്നാം മിനിറ്റിൽ യുവതാരം മൈനോയുമാണ് മഞ്ചസ്റ്റർ യുണൈറ്റഡിനായി ഗോളുകൾ നേടിയത്‌. ഈ ഗോളുകൾ യുണൈറ്റഡിന് എളുപ്പത്തിൽ ഒരു വിജയം നൽകുമെന്ന് തുടക്കത്തിൽ തോന്നിപ്പിച്ചെങ്കിലും ശക്തമായി തിരിച്ചടിക്കാൻ ന്യൂ പോർട്ട് കൗണ്ടിക്കായി‌ അവർ 36 മിനിറ്റിൽ മോറസിന്റെ ഒരു ലോങ്ങ് റേഞ്ചറിലൂടെ കളിയിലേക്ക് ഹോം ടീം തിരിച്ചുവന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ കൂടി ഗോൾ നേടിയതോടെ അവർ സ്കോർ 2-2 എന്നാക്കി.

വിജയഗോൾ കണ്ടെത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറെ പരിശ്രമിക്കേണ്ടി വന്നു. അവസാനം 68ആം മിനിട്ടിൽ ആൻറണിയാണ് മഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നൽകിയത്‌. 9 മാസങ്ങളുടെ ഇടവേളക്കുശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആയി ആന്റണി ഒരു ഗോൾ നേടുന്നത്. കളിയുയ്യെ ഇഞ്ച്വറി ടൈമിം റാസ്മസ് ഹൊയ്ലുണ്ട് കൂടെ ഗോൾ നേടിയതോടെ അവരുടെ വിജയം പൂർത്തിയായി.