മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഗാൽബ്രൈത് ലോണിൽ പോകും

20210813 193644

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഏഥൻ ഗാൽബ്രൈത്ത് 2021/22 സീസണ് ലോണിൽ പോലും. ലീഗ് വൺ സൈഡ് ആയ ഡോൺകാസ്റ്റർ റോവേഴ്‌സിൽ താരം ഒരു വർഷത്തെ കരാർ ഒപ്പുവെച്ചു. ഇരുപതുകാരൻ ക്ലബിൽ നിന്ന് ആദ്യമായാണ് ലോണിൽ പോകുന്നത്. റോവേഴ്സ് മാനേജർ റിച്ചി വെല്ലൻസിന്റെ കീഴിൽ താരം കൂടുതൽ മെച്ചപ്പെടും എന്ന പ്രതീക്ഷയിലാണ് യുണൈറ്റഡ് ഈ ട്രാൻസ്ഫർ നടത്തുന്നത്.

വടക്കൻ അയർലൻഡ് ഇന്റർനാഷണൽ 2019ൽ അസ്താനയുമായുള്ള യൂറോപ്പ ലീഗ് പോരാട്ടത്തിൽ യുണൈറ്റഡിനായി സീനിയർ അരങ്ങേറ്റം മടത്തിയിരുന്നു. ഈ പ്രീ-സീസണിൽ സീനിയർ ടീമിനൊപ്പം താരം ഉണ്ടായിരുന്നു. ഡെർബി കൗണ്ടി, ക്വീൻസ് പാർക്ക് റേഞ്ചേഴ്‌സ് എന്നിവർക്ക് എതിരായ സൗഹൃദ മത്സരങ്ങളിലും കളിച്ചു. സെൻട്രൽ മിഡ്ഫീൽഡർ ആയ ഗാൽബ്രൈത് 16ആമത്തെ വയസ്സു മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്.

Previous articleചായയ്ക്ക് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട്
Next articleവെസ്റ്റെഗാർഡിനെ ലെസ്റ്റർ സിറ്റി സ്വന്തമാക്കി