വെസ്റ്റെഗാർഡിനെ ലെസ്റ്റർ സിറ്റി സ്വന്തമാക്കി

20210813 222309

സൗതാമ്പ്ടന്റെ താരമായിരുന്ന ജന്നിക് വെസ്റ്റഗാർഡിനെ ലെസ്റ്റർ സിറ്റി സ്വന്തമാക്കി. പരിക്കേറ്റ ഫൊഫാനയ്ക്ക് പകരക്കാരനായാകും വെസ്റ്റ്ഗാർഡ് ലെസ്റ്റർ സിറ്റിയിലേക്ക് എത്തുന്നത്. വെസ്റ്റ്ഗാർഡിന്റെ വരവ് ലെസ്റ്റർ സിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 9കാരനായ താരം ലെസ്റ്റർ സിറ്റിയിൽ മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചു. ഡെന്മാർക്ക് ദേശീയ ടീമിന്റെ ഭാഗമായി നിൽക്കുന്ന താരമാണ് വെസ്റ്റ്ഗാർഡ്.

2018മുതൽ വെസ്റ്റ്ഗാർഡ് സൗതാമ്പ്ടന്റെ ഒപ്പം ഉണ്ട്. സൗതാമ്പ്ടണായി നൂറോളം മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. മുമ്പ് ബൊറൂസിയ മൊഞ്ചൻഗ്ലാഡ്ബാച്, വെർഡർ ബ്രെമൻ, ഹൊഫൻഹെയിം പോലുള്ള ജർമ്മൻ ക്ലബുകൾക്കായും താരം കളിച്ചിട്ടുണ്ട്.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഗാൽബ്രൈത് ലോണിൽ പോകും
Next articleമൂന്ന് വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ ജോ റൂട്ടിൽ