മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് കിരീടത്തെ കുറിച്ച് ചിന്തിക്കാൻ ആയിട്ടില്ല എന്ന് മൗറീനോ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ പ്രീമിയർ ലീഗ് കിരീടത്തെ കുറിച്ച് ചിന്തിക്കേണ്ട അവസ്ഥയിൽ അല്ലാ എന്ന് പരിശീലകൻ മൗറീനോ. ഇപ്പോൾ ടേബിളിൽ ആദ്യ നാലിൽ വരെ ഇല്ല മാഞ്ചസ്റ്റർ യുണൈറ്റഡ്, അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ലക്ഷ്യം ആദ്യ നാലിൽ എത്തലാണ്. അവിടെ എത്തിക്കഴിഞ്ഞാൽ മാത്രമെ കിരീടത്തെ കുറിച്ച് സംസാരിക്കുന്നതിൽ കാര്യമുള്ളൂ എന്നും മൗറീനോ പറഞ്ഞു.

സീസണിൽ വളരെ മോശം തുടക്കമായതിനാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോഴും ആദ്യ നാലിന് പുറത്താണ്. മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി, ആഴ്സണൽ എന്നിവരൊക്കെ ബഹുദൂരം മുന്നിലും. ഡിസംബർ അവസാനത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലീഗിലെ സ്ഥാനം ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ടാകും എന്ന് മൗറീനോ പറഞ്ഞു. അതിനു ശേഷം കിരീടത്തെ കുറിച്ച് ചിന്തിക്കാമെന്നും മൗറീനോ പറഞ്ഞു.