സംസ്ഥാന സീനിയർ ഫുട്ബോൾ, വയനാടിനെ അനീഷ് ഒ ബി നയിക്കും

- Advertisement -

നാളെ തിരുവനന്തപുരത്ത് ആരംഭിക്കുന്ന 55ആമ്മത് സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള വയനാട് ടീം പ്രഖ്യാപിച്ചു. 19 അംഗ ടീമിനെയാണ് വയനാട് തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുന്നത്. മീനങ്ങാടി മൈലമ്പാടി സ്വദേശിയായ അനീഷ് ഒ ബിയാണ് വയനാടിനെ നയിക്കുന്നത്. 19 അംഗ ടീമിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് താരമായിരുന്ന അലക്സ് സാജി പോലുള്ള മികച്ച താരങ്ങൾ ഉണ്ട്.

ബൈജു ജി എസ് ആൺ വയനാട് ടീമിനെ പരിശീലിപ്പിക്കുന്നത്. മനോഹരനാണ് ടീം മാനേജർ. നാലാം തീയതി കണ്ണൂരുമായിട്ടാണ് വയനാടിന്റെ ആദ്യ മത്സരം.

ടീം: സോബിൻ ബാലകൃഷ്ണൻ, അമൽ രാജ്, അലക്സ് സാജി, നിഖിലേഷ് പി, എമിൽ ബെന്നി, വിപുൽ വേലായുധൻ, അഖിൽ കെ, മുഹമ്മദ് ആദിൽശാൻ, അനീഷ് ഒ ബി, അനീഷ് ടി എ, അഭിജിത്ത് കുരിയൻ, ഫിർഷാദ്, മുഹമ്മദ് സാലിഹ്, നിഖിൽ എൻ എം, മുനീർ ടി, ബോണി ബാസിൽ, അജയ് ആർ, ജിബിൻ വർഗീസ്, സന്ദീപ് പി എസ്

Advertisement