മൗറീനോക്കും ഒലെയ്ക്കും എതിരെ ആഞ്ഞടിച്ച് ആന്റണി മാർഷ്യൽ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ പരിശീലകർ ആയ ജോസെ മൗറീനോയെയും ഒലെ ഗണ്ണാർ സോൾഷ്യാറിനെയും വിമർശിച്ച് സ്ട്രൈക്കർ ആന്റണി മാർഷ്യൽ. രണ്ട് പരിശീലകരും തന്റെ കരിയർ നശിപ്പിച്ചു എന്നാണ് മാർഷ്യൽ പറയുന്നത്‌. ജോസെ മൗറീനോ തനിക്ക് യാതൊരു ബഹുമാനവും തന്നില്ല. തന്നോട് 11ആം ജേഴ്സി വേണോ എന്ന് ജോസെ ആദ്യം ചോദിച്ചിരുന്നു‌. താൻ വേണ്ട 9ആം ജേഴ്സിയിൽ താൻ തുടർന്ന് കൊള്ളാം എന്ന് പറഞ്ഞു. പക്ഷെ താൻ തിരികെ ടീമിൽ എത്തിയപ്പോൾ കണ്ടത് തന്റെ ജേഴ്സി നമ്പർ മാറിയതായിരുന്നു.

20220910 200402

ഇത് മാത്രമല്ല താൻ നല്ല രീതിയിൽ കളിക്കുന്ന സമയത്ത് അദ്ദേഹം സാഞ്ചസിനെ ടീമിലേക്ക് എത്തിക്കുകയും തന്റെ അവസരം കുറക്കുകയും ചെയ്തു. അത് തന്റെ ഫ്രാൻസ് ടീമിലെ സ്ഥാനം ഇല്ലാതാക്കി. ജോസെ സ്ഥിരമായി തന്നെ കുറിച്ച് മാധ്യമങ്ങളോട് മോശമായി സംസാരിക്കുകയും ചെയ്തു. തനിക്ക് തിരികെ പറയാൻ ആകില്ലായിരുന്നു‌‌‌. പറഞ്ഞാൽ താൻ ആയേനെ ബഹുമാനം ഇല്ലാത്ത വ്യക്തി. മാർഷ്യൽ പറഞ്ഞു.

ഒലെ ഗണ്ണാർ സോൾഷ്യാർ തന്നെ പരിക്കുമായി ദീർഘകാലം കളിപ്പിച്ചു‌‌. ഇത് ആരാധകരുടെ വെറുപ്പ് താൻ സമ്പാദിക്കാൻ കാരണമായി. ഒലെ ഒരിക്കൽ പോലും താൻ പരിക്കുമായാണ് കളിക്കുന്നത് എന്ന് ആരാധകരോട് പറയാൻ തയ്യാറായില്ല എന്നും മാർഷ്യൽ പറഞ്ഞു.