“ഡെംബലെയെ പോലെ പ്രതിഭാധനനായ ഒരു താരത്തെ കണ്ടിട്ടില്ല”

ഒസ്മാൻ ഡെംബലെയെ പോലൊരു താരത്തെ തന്റെ ഫുട്ബോൾ ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് മുൻ ബാഴ്‌സ താരം മാർട്ടിൻ ബ്രാത്വൈറ്റ്. കാറ്റലോണിയ റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ മുൻ സഹതാരത്തെ ഡെന്മാർക്ക് മുന്നേറ്റ താരം പുകഴ്ത്തിയത്. ഡെംബലെക്ക് ലെവെന്റോവ്സ്കിയേക്കാൾ ഒരു മത്സരത്തെ സ്വാധീനിക്കാൻ കഴിയും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡെംബലെ

“താൻ അദ്ദേഹത്തെ വളരെ ഇഷ്ട്ടപ്പെടുന്നു”, താരം തുടർന്നു,”ഡെമ്പലെയെ പോലെ ഒരു താരത്തെ താൻ കണ്ടിട്ടില്ല, അതുല്യമായ പ്രതിഭയുള്ള താരമാണ് അദ്ദേഹം. മെസ്സി അമാനുഷികനാണ്. അദ്ദേഹവുമായി താരതമ്യം ചെയ്യുകയല്ല.”

അതേ സമയം ബാഴ്‌സയിൽ നിന്നുള്ള കൂടുമാറ്റത്തെ കുറിച്ച് കൂടുതൽ സംസാരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. ബാഴ്‌സയിൽ തനിക്ക് കുറെ നല്ല ഓർമ്മകൾ ഉണ്ടെന്നും പക്ഷെ നിലവിൽ താൻ എസ്പാന്യോൾ ടീമിന്റെ ഭാഗമാണ്, അവർക്ക് വേണ്ടി വിജയം നേടാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും താരം പറഞ്ഞു. ലെവെന്റോവ്സ്കിക്ക് മികച്ചൊരു സീസണും താരം നേർന്നു.