ആരോൺ മൂയ് ബ്രൈറ്റണിൽ സ്ഥിരകരാർ ഒപ്പുവെച്ചു

Newsroom

ഓസ്ട്രേലിയൻ മിഡ്ഫീൽഡറായ ആരോൺ മൂയ് ബ്രൈറ്റണിൽ സ്ഥിരകരാർ ഒപ്പുവെച്ചു. ഇതുവരെ ഹഡേഴ്സ്ഫീൽഡിൽ നിന്ന് ലോണിൽ ആയിരുന്നു താരം ബ്രൈറ്റണിൽ കളിച്ചുകൊണ്ടിരുന്നത്. 29കാരനായ താരം ഇപ്പോൾ ബ്രൈറ്റണിൽ മൂന്നര വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. ഇതുവരെ ലീഗിൽ 17 മത്സരങ്ങളിൽ മൂയ് ബ്രൈറ്റണ് വേണ്ടി ഇറങ്ങി. 2 ഗോളുകളും താരം നേടിയിരുന്നു.

അവസാന മൂന്നു സീസണുകളിൽ ഹഡേഴ്സ്ഫീൽഡിനു വേണ്ടി ആയിരുന്നു മൂയ് കളിച്ചിരുന്നത്. അവർക്കായി 119 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. മുമ്പ് മാഞ്ചസ്റ്റർ സിറ്റിക്കായി കളിച്ചിട്ടുള്ള താരമാണ് മൂയ്.