ബുംറക്ക് പരിക്ക്, ആശങ്കയോടെ ഇന്ത്യൻ ആരാധകർ

Photo: Screenshot Hotstar
- Advertisement -

ന്യൂസിലാണ്ടിനെതിരായ ഒന്നാം ടി20 മത്സരത്തിനിടെ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറക്ക് പരിക്ക്. ഇന്ത്യയുടെ അവസാന ഓവർ എറിയുമ്പോഴാണ് താരത്തിന്റെ ആംഗിളിന് പരിക്കേറ്റത്. പന്ത് എറിഞ്ഞതിന് ശേഷം താരത്തിന്റെ ആംഗിൾ ട്വിസ്റ്റ് ആവുകയായിരുന്നു. ദീർഘ കാലത്തെ പരിക്ക് മാറി അടുത്തിടെയാണ് ജസ്പ്രീത് ബുംറ ഇന്ത്യക്ക് വേണ്ടി കളിക്കാൻ ഇറങ്ങിയത്.

ഗ്രൗണ്ടിലെ ചികിത്‌സക്ക് ശേഷം ബുംറ ബാക്കിയുള്ള നാല് പന്തുകൾ പൂർത്തിയാക്കിയെങ്കിലും താരത്തിന്റെ പരിക്കിന്റെ വ്യാപ്ത്തി എത്രത്തോളം ഉണ്ടെന്ന് വ്യക്തമല്ല. ഇന്ത്യക്ക് വേണ്ടി 4 ഓവറുകൾ എറിഞ്ഞ ബുംറ 31 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. ഇന്ത്യൻ ബൗളർമാരിൽ ഏറ്റവും കുറച്ച് ഇക്കോണമിയിൽ പന്ത് എറിഞ്ഞതും ബുംറയായിരുന്നു.

Advertisement