U-17 ലോകകപ്പും U-20 ലോകകപ്പും ഫിഫ ഉപേക്ഷിച്ചു

Newsroom

അടുത്ത വർഷം നടക്കേണ്ട ആൺകുട്ടികളുടെ അണ്ടർ 17 ലോകകപ്പും അണ്ടർ 20 ലോകകപ്പും ഉപേക്ഷിക്കാൻ ഫിഫ തീരുമാനിച്ചു. കൊറോണ കാരണം ആണ് ഇത്തവണ ഈ രണ്ട് ടൂർണമെന്റും നടത്തേണ്ട എന്ന് ഫിഫ തീരുമാനിച്ചത്. അണ്ടർ 17 ലോകകപ്പ് പെറുവിലും അണ്ടർ 20 ലോകകപ്പ് ഇന്തോനേഷ്യയിലും ആയിരുന്നു അടുത്ത വർഷം നടക്കേണ്ടിയിരുന്നത്. ഈ രണ്ട് ലോകകപ്പുകളുടെയും 2023ലെ എഡിഷന് ആതിഥ്യം വഹിക്കാനുള്ള അവകാശം പെറുവിനും ഇന്തോനേഷ്യക്കും തന്നെ നൽകാനും ഫിഫ തീരുമാനിച്ചു. നേരത്തെ ഇന്ത്യയ നടക്കേണ്ട വനിതാ U-17 ലോകകപ്പും ഇതുപോലെ ഉപേക്ഷിച്ച് അടുത്ത ലോകകപ്പ് നടത്താൻ ഇന്ത്യക്ക് അനുമതി നൽകിയിരുന്നു.